ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ നേതൃത്വത്തിൽ ശാഖായോഗത്തിന്റെയും പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.പ്രവീൺകുമാർ, മഠത്തിൽ ബിജു, യൂണിയൻ കൗൺസിൽ അംഗങ്ങളായ പനയ്ക്കൽ ദേവരാജൻ,മുനമ്പേൽ ബാബു,ജെ.സജിത് കുമാർ,എൻ.ദേവദാസ്, സംഘം രവി,പഞ്ചായത്ത് അംഗങ്ങളായ പി.എസ് ബേബി,എൻ.സദാനന്ദൻ വനിതാ സഘം ഭാരവാഹികളായ സുഷമ തങ്കപ്പൻ, ഭാസുര മോഹനൻ, സൗദാമിനി രാധാകൃഷ്ണൻ,അജിത അനിൽ, പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് സി.ഭദ്രൻ, ശ്രീമോൻ,വി.എസ്.സോണി എന്നിവർ സംസാരിച്ചു.