മാന്നാർ: 24 -ാമത് സംസ്ഥാന ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പ് ചെറുകോൽ ഗവൺമെന്റ് മോഡൽ യു.പി സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് ആരംഭിച്ച് സെപ്തംബർ 2 ന് സമാപിക്കും.രാവിലെ 10 ന് ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പതിനാല് ജില്ലകളിൽ നിന്നായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.