photo

ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടിയാണിക്കൽ ക്ഷേത്രമൈതാനിയിൽ നടക്കുന്ന ഓണം കാർഷികോത്സവത്തിന്റെ ഭാഗമായി കാർഷിക സെമിനാർ, വനിതാ സമ്മേളനം, ബോധവൽക്കരണ ക്ലാസ് എന്നിവ നടന്നു. കാർഷിക സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ കൃഷിരീതികൾ എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫീസർ കെ.ഐ.അനി ക്ലാസെടുത്തു. കൃഷി ആഫീസർ പൂജാ വി. നായർ മോഡറേറ്ററായിരുന്നു. റിട്ട.കൃഷി ആഫീസർ ശിവൻ പിള്ള, അസി. കൃഷി ആഫീസർ ടി.പി. ഷാജി എന്നിവർ പങ്കെടുത്തു. വനിതാ സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജാ അശോകൻ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ജ്യോതിഷ് അധ്യക്ഷത വഹിച്ചു. നൂറനാട് റേഞ്ച് എക്സൈസ് അസി. ഇൻസ്പെക്ടർ പി.സജികുമാർ, ആര്യാ ലാലൻ എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. ഹരികുമാർ, പഞ്ചായത്തംഗങ്ങളായ ടി.മൻമഥൻ, സുരേഷ് കോട്ടവിള,ആത്തുക്കാ ബീവി, ആര്യാ ആദർശ്, റഹ്മത്ത് റഷീദ്, രജിത അളകനന്ദ,തൻസീർ കണ്ണനാകുഴി സി.ഡി.എസ് ചെയർപേഴ്സൺ ഡി.സതി, അസി. സെക്രട്ടറി അനിത എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 3 ന് കലാപരിപാടികൾ,6.30 ന് തിരുവാതിര, 7.30 ന് ഗാനമേള.