ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിച്ച ചുണ്ടൻ വള്ളം കായലിൽ കുടുങ്ങി. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ നടുവിലെപറമ്പൻ വള്ളമാണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ യന്ത്രം തകരാറിലായി നിയന്ത്രണം വിടുകയായിരുന്നു. സംഭവത്തിൽ തുഴച്ചിലുകാർക്ക് പരിക്കില്ല. തുടർന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് എത്തിച്ചു.