ഹരിപ്പാട് : ഗാന്ധിഭവൻ സ്നേഹവീട് ഓണാഘോഷം ഓണോത്സവം 2025 ഇന്ന് നടക്കും.ഗാന്ധിഭവൻ അന്തേവാസികളുടെ വിവിധ കലാപരിപാടികൾ, തുടർന്ന് സൗഹൃദ തിരുവാതിര കൈകൊട്ടിക്കളി മത്സരം, വഞ്ചിപ്പാട്ട് മത്സരം എന്നിവ നടക്കും.സാംസ്കാരിക സംഗമത്തിൽ ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.വസന്തകുമാരി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം എ.ശോഭ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസാദ് കുമാർ, ഗ്രാമപഞ്ചായത്ത് എസ്.അനില, തിരക്കഥാകൃത്ത് സതീഷ് മുതുകുളം, ഡോ.പുനലൂർ സോമരാജൻ എന്നിവർ പങ്കെടുക്കും.