ന്യൂഡൽഹി: കേന്ദ്ര ഉപരിതല ഗതാഗത- ദേശീയപാത മന്ത്രാലയം പ്രഖ്യാപിച്ച 3,000 രൂപയുടെ ഫാസ്ടാഗ് വാ​ർ​ഷി​ക​ പാ​സ് ആ​ഗ​സ്റ്ര് 1​5​ മു​ത​ൽ​ പ്രാബല്യത്തിൽ വരും. ദേശീയ പാതകൾ കൂടുതലായി ഉപയോഗിക്കുന്ന സ്വകാര്യ വാണിജ്യേതര വാഹനയാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണിത്. സ്വകാര്യ കാർ, ജീപ്പ്, വാൻ എന്നിവർക്ക് വാങ്ങാനാകും. വാണിജ്യ വാഹനങ്ങൾക്ക് വാർഷിക പാസ് ലഭിക്കില്ല. 200 ട്രോൾ ഫ്രീ യാത്രകൾ അല്ലെങ്കിൽ ഒരു വർഷം വാലിഡിറ്റി എന്നതാണ് സവിശേഷത. രാജ്മാർഗ്‌ യാത്ര മൊബൈൽ ആപ്, ദേശീയപാത അതോറിട്ടിയുടെ (എൻ.എച്ച്.എ.ഐ) വെബ്സൈറ്റ് എന്നിവ മുഖേന പാസ് ആക്‌ടിവേറ്റാക്കാം.