shibu
f

ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തിമോർച്ച സ്ഥാപകനും ആദിവാസി നേതാവുമായ ഷിബു സോറൻ അന്തരിച്ചു(81). ഡൽഹി ഗംഗാറാം ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ജൂൺ 19 മുതൽ ചികിത്സയിലായിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മകനാണ്. ഭാര്യ: രൂപി കിസ്‌കു, മറ്റുമക്കൾ: ജെ.എം.എം യുവമോർച്ചാ പ്രസിഡന്റും എം.എൽ.എയുമായ ബസന്ത് സോറൻ, അഞ്ജലി, പരേതനായ ദുർഗ. ഇന്ന് രാംഗഡ് ജില്ലയിലെ നെമ്രയിലാണ് സംസ്‌കാരം.നിലവിൽ രാജ്യസഭാ എംപിയാണ്.

ആദിവാസി ചൂഷണത്തിനെതിരെ പോരാടിയാണ് ഷിബു സോറൻ ബീഹാറിൽ (ജാർഖണ്ഡ് രൂപീകരണത്തിന് മുൻപ്) ശ്രദ്ധേയനാകുന്നത്.

ബീഹാറിന്റെ തെക്കൻ ജില്ലകളിൽ നിന്നുള്ള ഗോത്രവർഗക്കാർക്ക് പ്രത്യേക സംസ്ഥാനമെന്ന ലക്ഷ്യത്തോടെ 1973 ൽ ജാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം) സ്ഥാപിച്ചു. 2000 ൽ ജാർഖണ്ഡ് രൂപീകൃതമായതോടെ സ്വാധീനമുള്ള രാഷ്‌ട്രീയ നേതാവുമായി. 2005, 2008-2009, 2009-2010 കാലത്ത് ജാർഖണ്ഡ് മുഖ്യമന്ത്രിയായി.