ന്യൂഡൽഹി: ഏറ്റവുമധികം കാലം പ്രവർത്തിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നേട്ടത്തിന് ഉടമയായി അമിത് ഷാ. രണ്ട് മോദി മന്ത്രിസഭകളിൽ തുടർച്ചയായി 2257 ദിവസം ഇന്നലെ പിന്നിട്ടു. എൽ.കെ. അദ്വാനിയുടെ 2256 ദിവസമെന്ന റെക്കാഡാണ് മറികടന്നത്. സർദാർ വല്ലഭ്ഭായ് പട്ടേൽ 1218 ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്നു. 2019 മേയ് 30ന് രണ്ടാം മോദി മന്ത്രിസഭയിലാണ് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. നിലവിലും തുടരുന്നു. ഇന്നലെ എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ അമിത് ഷായെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.