pic

ന്യൂഡൽഹി: റഷ്യ-യുക്രെയിൻ സംഘർഷത്തിന് പരിഹാരം ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപും,റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ ഇന്ത്യ സ്വാഗതം ചെയ്‌തു. സംഘർഷത്തിന് എത്രയും വേഗം അവസാനമുണ്ടാകണമെന്നാണ് ലോകം ആഗ്രഹിക്കുന്നത്. സമാധാനത്തിനായുള്ള ഇരുനേതാക്കളുടെയും ശ്രമം പ്രശംസനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചർച്ചകളിലൂടെയും നയതന്ത്ര ശ്രമങ്ങളിലൂടെയുമേ പരിഹാരമുണ്ടാകുകയുള്ളുവെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.