d

ന്യൂഡൽഹി:രാജ്യത്തെ എല്ലാ സർക്കാർ,എയ്ഡഡ്, സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങളുടെയും സുരക്ഷ അടിയന്തിരമായി പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ.ഈ മാസം ഏഴിനാണ് നിർദ്ദേശം നൽകിയതെന്നും സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുകളയാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിയതോതിലുള്ള പൊളിച്ചുമാറ്റലോ അറ്റകുറ്റപ്പണിയോ ആവശ്യമാണെങ്കിൽ ക്ലാസുകൾക്ക് പകരം സംവിധാനം ഒരുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.സുരക്ഷിതമല്ലാത്തതും ജീർണ്ണിച്ചതുമായ കെട്ടിടങ്ങൾ കണ്ടെത്താനും ദേശീയ മാർഗ്ഗനിർദ്ദേശമനുസരിച്ചുള്ള സുരക്ഷ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.ലോക്‌സഭയിൽ അലോക് കുമാർ സുമൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.