ന്യൂഡൽഹി: നിരോധിക്കാത്ത സംഘടനയുടെ യോഗത്തിൽ പങ്കെടുത്തതിന് യു.എ.പി.എ ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. 'അൽ ഹിന്ദ്' സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച കേസിൽ സലീം ഖാൻ എന്ന പ്രതിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നടപടിക്കെതിരെ എൻ.ഐ.എ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. 'അൽ ഹിന്ദ്' നിരോധിത സംഘടനയല്ല. അവ‌ർ സംഘടിപ്പിക്കുന്ന യോഗങ്ങളിൽ പ്രതി പങ്കെടുത്തുവെന്നത് പ്രഥമദൃഷ്‌ട്യാ പോലും കുറ്റകരമല്ലെന്ന് കോടതി നിലപാടെടുത്തു.