ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ മൂന്ന് അഡീഷണൽ ജഡ്‌ജിമാർക്ക് സ്ഥിരം ജഡ്‌ജിമാരായി സ്ഥാനക്കയറ്റം നൽകാൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. ജസ്റ്റിസുമാരായ ജോൺസൺ ജോൺ, ജി. ഗിരീഷ്, സി. പ്രതീപ്കുമാർ എന്നിവരുടെ പേരുകളാണ് കേന്ദ്രത്തിന് കൈമാറിയത്. അതേസമയം, കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.എസ്. സുധയെ ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്‌തെന്ന് അറിയുന്നു. മദ്രാസ് ഹൈക്കോടതി ജഡ്‌ജി ജെ. നിഷാബാനുവിനെയും, ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് അരുൺ മോൻഗയെയും കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ ശുപാർശ തയ്യാറാക്കിയെന്നും സൂചനയുണ്ട്.