ന്യൂഡൽഹി: ഭാവിയിലും ഓപ്പറേഷൻ സിന്ദൂർ പോലെയുള്ള സാഹചര്യമുണ്ടായാൽ ആക്രമണത്തിന് തുടക്കമിടാൻ ഇന്ത്യൻ നാവികസേന തയ്യാറാണെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ സേനയെ നിശ്ചലമാകാൻ കാരണം ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണോത്സുകതയാണെന്നും ത്രിപാഠി പറഞ്ഞു. വിശാഖപട്ടണത്ത് ഇന്ത്യൻ നാവികസേനയുടെ ഐ,എൻ.എസ് ഉദയഗിരി, ഐ.എൻ.എസ് ഹിമഹിരി എന്നീ യുദ്ധക്കപ്പലുകൾ കമ്മിഷൻ ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എൻ.എസ് ഉദയഗിരിയും ഐ.എൻ.എസ് ഹിമഗിരിയും നാവികസേനയുടെ കരുത്തും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുമെന്നും കടലിലെ എഫ്-35 ആണ് അവയെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.