d

ന്യൂഡൽഹി: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്താൻ തീരുമാനിച്ച ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാലു തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായുള്ള വാർത്തകൾ തള്ളാതെ വിദേശകാര്യ മന്ത്രാലയം. നാലു തവണയും പ്രധാനമന്ത്രി മോദി ഫോണിൽ സംസാരിക്കാൻ വിസമ്മതിച്ചെന്ന് ജർമ്മൻ പത്രം ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ സീറ്റുങ് റിപ്പോർട്ട് ചെയ്‌തിരുന്നു. വിഷയത്തിൽ യു.എസും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.