ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ അനന്തരവനായ അഡ്വ. രാജ് ദാമോദർ വകോഡെയെ ബോംബെ ഹൈക്കോടതി ജഡ്‌ജിയായി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. രാജ് ദാമോദർ വകോഡെ അടക്കം 14 അഭിഭാഷകർക്കാണ് ബോംബെ ഹൈക്കോടതി ജഡ്‌ജിമാരായി നിയമനം. കൊളീജിയം ശുപാർശ രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതിനെ തുടർന്നാണിത്. ആഗസ്റ്റ് 19ലെ കൊളീജിയം യോഗത്തിൽ നിന്ന് ജസ്റ്റിസ് ഗവായ് മാറി നിന്നുവെന്നാണ് സൂചന.