ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ബന്ദിപ്പോരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.ബന്ദിപ്പോര ജില്ലയിയലെ ഗുരേസ് സെക്ടറിൽ നിയന്ത്രണരേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് വെടിവച്ച് കൊന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായി ഗുരേസ് സെക്ടറിൽ തിരച്ചിൽ ആരംഭിച്ചു. നിയന്ത്രണരേഖയിലെ സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയിൽപെട്ടതിന് പിന്നാലെ ഭീകരർ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിക്കുകയായിരുന്നു.മേഖലയിൽ സൈനിക ദൗത്യം പുരോഗമിക്കുകയാണ്.