ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കൊപ്പം 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള വിനിമയം തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ച ചെയ്യും. മോദിയുടെ എട്ടാം ജപ്പാൻ സന്ദർശനമാണ്. തുടർന്ന് ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ചൈനയിലേക്ക് പോകും. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് മോദിയെ ക്ഷണിച്ചിരുന്നു.