തൃപ്പൂണിത്തറ: ഡയറക്‌ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ്, ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ്, കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ നിർയാത് ബന്ധു പദ്ധതിയുമായി ബന്ധപ്പെട്ട് കയറ്റുമതിക്കാർക്കും ഉടമകൾക്കുമായി ബോധവത്കരണ സെമിനാർ നടത്തി. കയറ്റുമതി സമൂഹത്തിൽ നിർയാത് ബന്ധു പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതായിരുന്നു ലക്ഷ്യം. കൊച്ചി കസ്റ്റംസ് കമ്മീഷണർ ഗുർകരൻ സിംഗ് ബെയിൻസ് ഉദ്ഘാടനം ചെയ്‌തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ അനുരാധ, ആർ. ശ്രീലത, എഫ്.എസ്.എസ്.എസ് ഓഫീസർ കെ.എൻ. ധന്യ, ഇ.സി.ജി.സി മാനേജർ ദിന ദിവാകരൻ, എഫ്.ഐ.ഇ.ഒ അസിസ്റ്റന്റ് ഡയറക്‌ടറും എം.സി. രാജീവ്, വിനോദിനി, പ്രകാശ് അയ്യർ എന്നിവർ സംസാരിച്ചു.