airapuram

പെരുമ്പാവൂർ: ഐരാപുരം കമർത ഭാഗത്ത് പുതിയ പ്ലൈവുഡ് കമ്പനി സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം. നിർദ്ദിഷ്‌ട പ്ലൈവുഡ് കമ്പനി ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുവാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രതിഷേധ യോഗം ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ കൺവീനർ വി.ബി. സന്തോഷ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ പി.ജി. അനിൽകുമാർ, മുൻ മെമ്പർ നളിനി മോഹനൻ, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഗോവിന്ദൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.