മൂവാറ്റുപുഴ: കേരള എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ, കെ.ജി.എൻ.എ എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ പൊതുജനാരോഗ്യ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൻ.എം. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
കനിവ് ജില്ലാ ഡയറക്ടർ ഖദീജ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എൻ.എ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദാലി സ്വാഗതവും പ്രീത ടി. നന്ദിയും പറഞ്ഞു.