സൗത്ത് പറവൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്(ഐ ) ഉദയംപേരൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കൻ പറവൂർ അങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജനകീയ സദസ് ഡി.സി.സി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കമൽ ഗിപ്ര അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ജോഷി പരിങ്ങനത്ത്, ജോൺ ജേക്കബ്, ജൂബൻ ജോൺ, എം.എൽ. സുരേഷ്, സാജു പൊങ്ങലായി, ടി.വി. ഗോപിദാസ്, ഇ.എസ്. ജയകുമാർ, മനോജ്, ബാരിഷ് വിശ്വനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.