പിറവം: പിറവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ 18 ഡിവിഷനുകളിലൂടെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന "ഉമ്മൻ ചാണ്ടി സ്മൃതി ജനസമ്പർക്കയാത്ര" ഭവന സന്ദർശന പരിപാടി ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭയിലെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കഴിഞ്ഞ നാലര വർഷത്തെ വികസനവിരുദ്ധ നയങ്ങൾക്കെതിരെ പ്രസിഡന്റ് അരുൺ കല്ലറയ്ക്കലിന്റെ നേതൃത്വത്തിലാണ് ഭവന സന്ദർശന യാത്ര നടക്കുന്നത്. പിറവം മണ്ഡലത്തിൽ നടക്കുന്ന മഹാത്മാഗാന്ധി കുടുംബസംഗമങ്ങളുടെ സമാപനസമ്മേളനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി അംഗം അഡ്വ. ജെയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.