manassode-ethiri-mannu
മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിൽ സണ്ണി ഓണശേരിൽ നൽകിയ 6 സെന്റ് സ്ഥലത്തിന്റെ രേഖകൾ പിറവം നഗരസഭാ ചെയ്യർപേഴ്സൺ ജൂലി സാബുവും, വൈസ് ചെയർപേഴ്സൺ കെ.പി. സലിമും ഏറ്റുവാങ്ങുന്നു

പിറവം: നഗരസഭയിലെ ഭൂരഹിത ഭവനരഹിതരായ 153 ഉപഭോക്താക്കൾക്ക് ഭവനം നിർമ്മിക്കുന്നതിനായി കുറഞ്ഞത് 3 സെന്റ് ഭൂമിയെങ്കിലും ദാനം ചെയ്യുന്നതിനായി വ്യക്തികളെയോ സ്ഥാപനങ്ങളെയോ കണ്ടെത്തുന്നതിന് 'മനസ്സോടിത്തിരി മണ്ണ്" ക്യാമ്പയിൻ ആരംഭിച്ചു. ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.പി. സലിം അദ്ധ്യക്ഷനായി. സണ്ണി ഓണശേരിൽ 6 സെന്റ് സ്ഥലം സൗജന്യമായി കൈമാറുന്നതിന് ആവശ്യമായ രേഖകൾ കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, ജിൽസ് പെരിയപ്പുറം, വത്സല വർഗീസ്, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി വി. പ്രകാശകുമാർ , ലൈഫ് ഇംപ്ലിമെന്റിംഗ് ഓഫീസർ കെ.പി. സാൻസി തുടങ്ങിയവർ പങ്കെടുത്തു.