കളമശേരി: നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്ന അമൃത് പദ്ധതിയുടെ ടെൻഡർ പൂർത്തിയായി. കരാറുകാരായ വി.പി ഗ്രൂപ്പിന് വർക്ക് ഓർഡർ കൈമാറി. കുസാറ്റ് പമ്പ് ഹൗസിന് സമീപം 20 എൽ.എൽ ശേഷിയിൽ ഓവർഹെഡ് ടാങ്ക് സ്ഥാപിക്കലും അനുബന്ധ പ്രവൃത്തികളുമാണ് ഉൾപ്പെട്ടിട്ടുള്ളത്.തേവക്കൽ ഭാഗംവരെ പൈപ്പുകൾ മാറ്റിസ്ഥാപിക്കും.