അങ്കമാലി: ഡിജിറ്റൽ സർവേ കറുകുറ്റി വില്ലേജിൽ ആരംഭിക്കുന്നു. മുന്നോടിയായി കറുകുറ്റി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക ശശി കുമാർ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാ ഐ.ഇ.സി നോഡൽ ഓഫീസർ കെ.സി. സുരേഷ് കുമാർ സർവേ നടപടികൾ വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മേരി പൈലി, കെ.പി. അയ്യപ്പൻ, മേരി ആന്റണി, റോസിലി മൈക്കിൾ, ടോണി പറപ്പിള്ളി, ജോണി മൈപ്പാൻ, രനിത ഷാബു, ജിജോ പോൾ, റോസി പോൾ, മിനി ഡേവിസ്, ജിഷ സുനിൽകുമാർ, റോയി ഗോപുരത്തിങ്കൽ, ജോളി ജോർജ് എന്നിവർ പ്രസംഗിച്ചു.തൃപ്പുണിത്തുറ റിസർവേ സൂപ്രണ്ട് എച്ച്. പ്രിയങ്ക , ഹെഡ് സൂപ്രവൈസർ കെ.പി. സുരേഷ് കുമാർഎന്നിവരും പങ്കെടുത്തു.