അങ്കമാലി: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിക്കെതിരെ സഭയുടെ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്ന പ്രതിഷേധാഗ്നി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ അങ്കമാലി ബസലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ഡോ. കുര്യക്കോസ് മുണ്ടാടൻ, സി. അഡ്വ. മെറിൻ, സി. ധന്യ ഫ്രാൻസിസ്, മീര അവരാച്ചൻ, സി. പ്രീതാ മേരിയുടെ കുടുംബാംഗം മഞ്ജു ബൈജു, പി.പി. ജറാർദ്, ഷിജോ മാത്യു എന്നിവർ പ്രസംഗിച്ചു.