അങ്കമാലി:സംഘപരിവാറിന്റെ ന്യൂന പക്ഷവേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ജ്വാല ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബേബി പാറേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജി. വിജയൻ സി.വി. ജോസ്, ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. സജ്ജയ് തമ്പി, ഷിഹാസ്, എസ്. ദേവ് എന്നിവർ പ്രസംഗിച്ചു.