കൊച്ചി: നീതി നിഷേധിക്കപ്പെട്ട സന്യസ്തരോടും ഉത്തരേന്ത്യയിൽ പീഡനത്തിനിരയാകുന്ന മതന്യൂനപക്ഷത്തോടും ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കർത്തേടം സെന്റ് ജോർജ് എസ്.എൽ.സി.എയും ഇടവക ജനങ്ങളും പന്തംകൊളുത്തി പ്രതിഷേധം രേഖപ്പെടുത്തി. യോഗം ഡോ. സുനിതാ റൂബി, സെന്റ് ആന്റണീസ് കോൺവെന്റ് കർത്തേടം ഉദ്ഘാടനം ചെയ്തു. ഇടവക സഹ.വികാരി ഫാ. ഇമ്മാനുവൽ പനക്കൽ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് സംസാരിച്ചു.