കുമ്പളങ്ങി: ഛത്തിസ്ഗഡിൽ കള്ളക്കേസെടുത്ത് ജയിലിലടയ്ക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുമ്പളങ്ങി മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ പ്രതിഷേധ ജ്വാല നടത്തി. കൊച്ചി നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ജോൺ പഴേരി ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് പ്രസിഡന്റ് പീറ്റർ കടവിപറമ്പിൽ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ദിലീപ് കുഞ്ഞുകുട്ടി, മണ്ഡലം ജനറൽ സെക്രട്ടറി ജേക്കബ് തറേപറമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ദിപു കുഞ്ഞുകുട്ടി, മണ്ഡലം പ്രസിഡന്റ് ജോൺ അലോഷ്യസ്, നെൽസൺ കൊച്ചേരി, പി.എ. സഗീർ, മെറ്റിൽഡ മൈക്കിൾ, ഷാജി കുറുപ്പശേരി, കെ.സി. കുഞ്ഞുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.