കൊച്ചി: ബീവറേജ്‌സ് കോർപ്പറേഷന്റെ ചില്ലറ വില്പനശാലയിലെ ജീവനക്കാരെ ആക്രിപെറുക്കുന്നവരാക്കാനുള്ള വകുപ്പ് മന്ത്രിയുടെ തലതിരിഞ്ഞ നീക്കം ഉപേക്ഷിക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ ബെവ്കോ ചില്ലറ വില്പനശാലകളിൽ തിരിച്ചെടുക്കണമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ചായിരുന്നു പ്രതികരണം. ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.പി. ജോഷി അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബാബു ജോർജ്, ജില്ലാ സെക്രട്ടറി ടി.ഡി. ഉണ്ണിക്കൃഷ്ണൻ, ആർ. ശിശുകുമാർ, എസ്. സൂര്യപ്രകാശ്, ബി. മനോജ് കുമാർ, എം.കെ. രാജീവ്, എൻ.എസ്. പ്രേംജി പഴയാറ്റിൽ, ഷൈനി ഷാജി, കെ.പി. ഷിബു, ഐ.ആർ. ശ്യാം രാജ്, വി.ടി.ജോളി, പി.എൻ. ബാബു തുടങ്ങിവർ സംസാരിച്ചു. ഭാരവാഹികളായി കെ.പി. ജോഷി (പ്രസിഡന്റ്), ഷൈനി ഷാജി, കെ.പി ഷിബു, സേവ്യർ ശ്യാം, സുനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), ടി.ഡി. ഉണ്ണിക്കൃഷ്ണൻ (ജനറൽ സെക്രട്ടറി), ആർ. ശ്യാം രാജ്, എൻ.കെ. അനിൽകുമാർ, അരുൺപ്രകാശ്, വി.ടി. ജോളി, എം.എസ്. ജയൻ (സെക്രട്ടറിമാർ), എസ്. സനൽ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.