മൂവാറ്റുപുഴ: കർഷക ദിനാഘോഷങ്ങളോടനുബന്ധിച്ച് കൃഷിഭവനുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ പ്രഖ്യാപിക്കുന്ന കർഷക അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഓരോ പഞ്ചായത്തുകളുടെയും പരിധിയിൽ സ്ഥിരതാമസക്കാരായ കർഷകർ അതത് കൃഷിഭവനുകളിലാണ് അപേക്ഷ നൽകേണ്ടത്. വെള്ളക്കടലാസിൽ ഏതു വിഭാഗത്തിലേക്കാണ് പരിഗണിക്കേണ്ടത് എന്നും കൃഷിയുടെ വിവരങ്ങളും ഫോൺ നമ്പറും ഉൾപ്പെടെ അപേക്ഷിക്കണം.