വൈപ്പിൻ: 171-ാമത് ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് വൈപ്പിനിൽ 29ന് തുടക്കമാകും. പതാക ദിനമായ 29ന് രാവിലെ 10 മണിക്ക് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ ആസ്ഥാനത്തും വൈപ്പിൻകരയിലെ എല്ലാ ശാഖാ ആസ്ഥാനങ്ങളിലും പ്രധാന കവലകളിലും പീത പതാക ഉയർത്തും.
31ന് രാവിലെ 9.30ന് ജയന്തി ദിന വിളംബര ഘോഷയാത്ര മുനമ്പം ഗുരദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് വൈപ്പിൻ വരെ എത്തി, തുടർന്ന് 11:30ന് പുതുവൈപ്പ് മഹാവിഷ്ണക്ഷേത്രാങ്കണത്തിലെ ഗുരു മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമാപിക്കും.
ജയന്തി ദിനമായ സെപ്തംബർ 7ന് വൈകിട്ട് 4 മണിക്ക് ചെറായി വിജ്ഞാനവർദ്ധിനി സഭ, വൈപ്പിൻ എസ്.എൻ.ഡി.പി. യൂണിയൻ, ശാഖകൾ, പോഷക സംഘടനകളായ യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, വൈദികയോഗം, എംപ്ലോയീസ് ഫോറം, പെൻഷനേഴ്‌സ് കൗൺസിൽ, കുമാരി സംഘം, ബാലജന യോഗം, സൈബർ സേന, കുടുംബ യൂണിറ്റുകൾ, മൈക്രോ സ്വയം സഹായ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ജയന്തി ദിന ഘോഷയാത്ര നടക്കും.
ഘോഷയാത്ര
1. ഘോഷയാത്ര കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽ നിന്ന് പുറപ്പെട്ട് വിവിധ വാദ്യമേളങ്ങൾ, കാവടി, ബാൻഡ്, തെയ്യം, കരകാട്ടം, നിശ്ചലദൃശ്യങ്ങൾ എന്നിവയോടെ വൈകിട്ട് 6 മണിക്ക് ചെറായി ഗൗരീശ്വര ക്ഷേത്രാങ്കണത്തിലെത്തി ഗുരു മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമാപിക്കും.
2. തുടർന്ന് ഗൗരീശ്വരം കല്യാണമണ്ഡപത്തിൽ നടക്കുന്ന ചതയ ദിന സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. മികച്ച പഠനം നടത്തിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളു ഘോഷയാത്രയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 3 ശാഖകൾക്കും ഏറ്റവും നല്ല 3 നിശ്ചലദൃശ്യങ്ങൾക്കും ക്യാഷ് അവാർഡുകളും നൽകും.