കൂത്താട്ടുകുളം: സി.പി.എം തിരുമാറാടി ലോക്കൽ കമ്മിറ്റി അംഗവും കുടുംബശ്രീ ചെയർപേഴ്സണുമായിരുന്ന ആശാ രാജു മരണം ഉന്നതതല പൊലീസ് അധികാരികൾ അന്വേഷിക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.

ബുധനാഴ്ച രാത്രിയിലാണ് ആശ രാജുവിനെ വീട്ടിലേക്കുള്ള വഴിയിൽ മരിച്ച് നിലയിൽ കണ്ടെത്തിയത്. ഇതിനിടെ ആശാ രാജു സി.പി.എം. ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെയും ലോക്കൽ കമ്മിറ്റി നേതാക്കൾക്കെതിരേയും ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വോയ്സ് ക്ളിപ്പുകൾ പ്രചരിച്ചിരുന്നു. വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വോയ്സ് ക്ളിപ്പിൽ. ഇത് സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നും കൂത്താട്ടുകുളത്ത് സി.പി.എം വനിതാ കൗൺസിലർ കലാ രാജുവിനെതിരെ നടക്കുന്ന പ്രശ്നങ്ങൾ ഗുരുതരമാണെന്നും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.