waqf

വൈപ്പിൻ : മുനമ്പം ഭൂമി പ്രശ്‌നം സംബന്ധിച്ച് വഖഫ് ട്രൈബ്യൂണൽ മുമ്പാകെ വന്നിട്ടുള്ള 7 കേസുകൾ ഏഴിന് ഒന്നിച്ച് വാദം കേൾക്കും. എറണാകുളത്ത് വെച്ചായിരിക്കും വാദം കേൾക്കുക. മുനമ്പത്തെ 610 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി വഖഫ് ഭൂമിയാണെന്ന് അവകാശപ്പെട്ട് വഖഫ് ബോർഡ് നൽകിയ കേസ്, റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പത്ത് കുടുംബങ്ങൾ നൽകിയിരിക്കുന്ന കേസുകൾ, കോഴിക്കോട് ഫറൂഖ് കോളേജിന്റെ 2 കേസുകൾ, മുനമ്പം ഭൂമി വഖഫ് ചെയ്തു എന്ന് പറയുന്ന സിദ്ദിഖ് സേട്ടിന്റെ അനന്തരാവകാശികൾ നൽകിയ കേസുമാണ് ഒന്നിച്ച് വാദം കേൾക്കുന്നത്.