കൂത്താട്ടുകുളം: സി.പി.എം. തിരുമാറാടി ലോക്കൽ കമ്മിറ്റി അംഗം ആശ രാജുവിന്റെ ആകസ്മിക മരണത്തിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നടത്തിയ പ്രചാരണത്തിൽ സി.പി.എം. കൂത്താട്ടുകുളം ഏരിയാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
മുഹമ്മദ് ഷിയാസ് നടത്തിയ പ്രസ്താവന അപക്വവും കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വം വ്യക്തമാക്കുന്നതാണെന്നും സി.പി.എം. കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി പി.ബി. രതീഷ് പറഞ്ഞു. ആശാ രാജു ഉന്നയിച്ച റോഡിന് ജൂലായ് 29 ചൊവ്വാഴ്ച ചേർന്ന തിരുമാറാടി പഞ്ചായത്ത് കമ്മിറ്റിയിൽ പണം അനുവദിച്ചിരുന്നുവെന്നും യു.ഡി.എഫിലെ 6 അംഗങ്ങൾ തീരുമാനത്തോട് രേഖാമൂലം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് പ്രശ്നമാണ് മരണകാരണമെങ്കിൽ വിയോജനക്കുറിപ്പെഴുതിയ യു.ഡി.എഫിനാണ് ഉത്തരവാദിത്തമെന്നും പി.ബി. രതീഷ് ആരോപിച്ചു.