വൈപ്പിൻ: ജനഹിതമാരാഞ്ഞ് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വല്ലാർപാടം പനമ്പുകാട് പ്രദേശത്തേക്ക്. മുളവുകാട് പഞ്ചായത്തിൽ ജനഹിതം ആരായാൻ അഞ്ച് വാർഡുകളിലാണ് നാളെ മുഖാമുഖം നടക്കുക. പ്രത്യേക വിഷയങ്ങൾ പരിഹരിക്കേണ്ടതുണ്ടെങ്കിൽ വിവിധ വകുപ്പുകൾക്ക് നൽകുന്നതിന് അവ രേഖാമൂലം മുഖാമുഖത്തിൽ നൽകണം.
 മുഖാമുഖം നടക്കുന്ന സമയം, സ്ഥലം എന്നിവ യഥാക്രമം

 രാവിലെ 10 (വാർഡ് 1): പനമ്പുകാട് വിവേകാനന്ദ ചന്ദ്രിക സഭാ ഹാൾ

രാവിലെ 11 (വാർഡ് 16 ) : പനമ്പുകാട് സെന്റ് ജോസഫ് എൽ പി സ്‌കൂൾ

ഉച്ചക്ക് 12 (വാർഡ് 15 ): ദാക്ഷായണി വേലായുധൻ മെമ്മോറിയൽ ഹാൾ

 വൈകിട്ട് 3 (വാർഡ് 13): പീറ്റർ നൊളാ സ്‌ക്കോ ഹാൾ (വല്ലാർപാടം കോൺവന്റിന് സമീപം)

 വൈകിട്ട് 4 (വാർഡ് 14 ): സെന്റ് ആന്റണീസ് യു. പി. സ്‌കൂൾ വല്ലാർപാടം (ആംഗ്ലോഇന്ത്യൻ സ്‌കൂൾ)