കൊച്ചി: സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ സംഭരിക്കുന്ന ഓരോലിറ്റർ പാലിനും 11 മുതൽ സെപ്തംബർ 10 വരെ മൂന്നുരൂപ അധികം നൽകുമെന്ന് ചെയർമാൻ സി.എൻ. വത്സലൻപിള്ള അറിയിച്ചു. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000ലേറെ കർഷകർക്കും സംഘങ്ങൾക്കും പ്രയോജനം ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം 65കോടിരൂപയോളം ഇങ്ങനെ വിതരണം ചെയ്തു. യൂണിയന് ലഭിച്ച ലാഭത്തിന്റെ 90ശതമാനവും കർഷകക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.