കൊച്ചി: ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജാഗ്രതാസദസ് ഭദ്രാസന അദ്ധ്യക്ഷൻ തോമസ് തിമിത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
ഭദ്രാസന വികാരിജനറൽ ഡോ. സാംസൺ എം. ജേക്കബ്, ഭദ്രാസന സെക്രട്ടറി അലക്സ് എബ്രഹാം, സൈമൺ കുര്യൻ, നോബിൾ തോമസ്, ബനോജി കെ. മാത്യു തുടങ്ങിയവർ സംസാരിച്ചു.