തൃപ്പൂണിത്തുറ: ഉദയംപേരൂർ ശ്രീനാരായണ മരണാനന്തര സഹായ നിധിയുടെ 39-ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് വി.എൻ. ബേബി അദ്ധ്യക്ഷതയിൽ ചേർന്നു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. എൽ. സന്തോഷ്, സി.എസ്. കാർത്തികേയൻ, വി.കെ. കിഷോർ, പി.വി. ലോഹിതാക്ഷൻ, പി.ബി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.കെ. വേണുഗോപാലൻ (പ്രസിഡന്റ്), ടി.ടി. വാസുദേവൻ (സെക്രട്ടറി), പി. വത്സൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ എം.എം. രമേശൻ, പി.കെ. വത്സൻ തുടങ്ങിയവർ സംസാരിച്ചു.