കളമശേരി: ഏലൂർ നഗരസഭയിലെ കുഴിക്കണ്ടം എസ്.സി കോളനിയിലെ വീടുകൾക്ക് പട്ടയം നൽകാൻ നഗരസഭ തീരുമാനിച്ചു. ഓരോ വീട്ടുകാരും വീട് അനുവദിച്ചത് സംബന്ധിച്ച രേഖകൾ, ആധാർകാർഡ്, റേഷൻകാർഡ് കോപ്പി,
വീട് ലഭിച്ചവരിൽ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ മരണസർട്ടിഫിക്കറ്റ്, ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റ്, ഫോട്ടോ തുടങ്ങിയവ ആറാംതീയതിമുതൽ എസ്.സി.ഡി.ഒ നൽകിയിരിക്കുന്ന ലിസ്റ്റിലെ ക്രമനമ്പർ അനുസരിച്ച് വാർഡ് കൗൺസിലർ നിർദേശിക്കുന്ന ദിവസം എസ്.സി പ്രമോട്ടർമാരെ
ഏൽപ്പിക്കണമെന്ന് ചെയർമാൻ എ.ഡി. സുജിൽ അറിയിച്ചു.