കൊച്ചി: കടമക്കുടിയുടെ വികസന സാദ്ധ്യതകൾ ചർച്ചചെയ്ത് കർമ്മപരിപാടികൾക്ക് രൂപം നൽകാൻ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ 12, 13 തീയതികളിൽ 'കടമക്കുടി സംഗമം" സംഘടിപ്പിക്കും. നാലിന് വൈകിട്ട് മൂന്നിനു ബോൾഗാട്ടി പാലസ് കോൺഫറൻസ് ഹാളിൽ സ്വാഗതസംഘം രൂപീകരിക്കും. പോർട്ട് അതോറിട്ടി, ജിഡ, വാട്ടർ മെട്രോ, കെ.എസ്. ആർ.ടി.സി, എന്നിവ ഉൾപ്പെടെ 27 സ്ഥാപനങ്ങൾ യോഗത്തിൽ പങ്കെടുക്കും.