കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖയുടെ കുടുംബ സംഗമം 2025 നാളെ രാവിലെ 10 മണിക്ക് അദ്വൈതം ഓഡിറ്റോറിയത്തിൽ നടക്കും. എസ്.എൻ.ഡി.പി. യോഗം കൗൺസിലറും വനിതാ സംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്യും.

എസ്.എൻ.ഡി.പി. യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് 'ഗുരദേവ ദർശനവും കുടുംബജീവിതവും' എന്ന വിഷയത്തെ ആസ്പദമാക്കി ഷീബ ടീച്ചർ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ സംഘടനാ സന്ദേശം നൽകും.

ശാഖാ പ്രസിഡന്റ് ഡി. സാജു, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലളിതാ വിജയൻ, സെക്രട്ടറി മഞ്ജു റെജി, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിലാസ് താന്നിക്കൽ, സെക്രട്ടറി അജേഷ് വിജയൻ, ശാഖാ വൈസ് പ്രസിഡന്റ് പി.എൻ. സലിംകുമാർ, ശാഖാ വനിതാ സംഘം പ്രസിഡന്റ് മായ അനിൽ, സെക്രട്ടറി ഡെൽമ ആഷ്‌ലാൽ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എം.കെ. നിതീഷ് കുമാർ, സെക്രട്ടറി അരുൺ ദിവാകരൻ തുടങ്ങിയവർ സംസാരിക്കും.