പറവൂർ: സ്വകാര്യ വ്യക്തിയും കുടുംബവും വർഷങ്ങളോളം കൈവശം വച്ചിരുന്ന പുറമ്പോക്ക് ഭൂമി സർക്കാരിന് ഏറ്റെടുക്കാൻ പറവൂർ അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. കുന്നത്തുനാട് താലൂക്ക് കൊമ്പനാട് വില്ലേജിൽ കോട്ടപ്പാറയിൽ 40 ഏക്കർ 77 സെന്റ് ഭൂമിയാണ് സർക്കാർ തിരിച്ചുപിടിച്ചത്. മഴുവന്നൂർ മാടപ്പറമ്പിൽ മാത്യു തരകനും കുടുംബവുമാണ് ഭൂമി കൈവശം വച്ച് ഉപയോഗിച്ചിരുന്നത്. ഇതിനെതിരെ കേരള സർക്കാർ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. സർക്കാരിന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ എൻ.കെ. ഹരി ഹാജരായി.