കാക്കനാട്: മികച്ച പരിസ്ഥിതി ദിനാചരണത്തിന് നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജില്ലാതല അവാർഡിന് തൃക്കാക്കര അഗ്നി രക്ഷാനിലയം സിവിൽ ഡിഫൻസ് അർഹരായി. അങ്കണവാടികളിലും സ്കൂളിലും പരിസ്ഥിതി ദിനാചരണം നടത്തിയതിനാണ് അവാർഡ്. കളക്ടർ എൻ.എസ്.കെ ഉമേഷിൽനിന്ന് സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സിജുടി. ബാബു, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം. മാഹിൻകുട്ടി എന്നിവർ അവാർഡ് ഏറ്റുവാങ്ങി. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ രഞ്ജിത് കൊച്ചുവീടൻ, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, തൃക്കാക്കര സ്റ്റേഷൻ ഓഫീസർ ബി. ബൈജു, ഫയർ ഓഫീസർ എം.പി. നിസാം, സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ മാത്യു സി.ജോർജ്, ഡെപ്യൂട്ടി ഡിഫൻസ് ഡിവിഷണൽ വാർഡൻ നിമ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.