പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ എം.എൽ.എ ആസ്തി വികസന സ്കീമിൽ ഉൾപ്പൊടുത്തി 20.64 ലക്ഷം ചെലവിൽ നിർമ്മിച്ച ജൂഡ്സൺ റോഡ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എം.എസ്. അനിൽകുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗം നിത സ്റ്റാലിൻ, പഞ്ചായത്ത് അംഗം ജോമി ജോസി, ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. ജയപ്രകാശ്, ശ്രീജിത്ത് മനോഹർ തുടങ്ങിയവർ പങ്കെടുത്തു.