phone

മൂവാറ്റുപുഴ: ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്)​ ഉപഭോക്തൃ ബോധവത്കരണ പരിപാടി അഞ്ചിന് രാവിലെ 9.45ന് മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടക്കും. പരാതി എങ്ങനെ ഫയൽ ചെയ്യാം, അപ്പീൽ നൽകാനുള്ള നടപടികൾ,​ നിലവിലുള്ള നമ്പർ നിലനിറുത്തി എങ്ങനെ മറ്റൊരു സേവനദാതാവിലേക്ക് മാറാം, ആവശ്യമില്ലാത്ത കാളുകൾ എങ്ങനെ തടയാം തുടങ്ങിയ കാര്യങ്ങളിൽ മാർഗനിർദ്ദേശം ലഭിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം. രാവിലെ 9.15 മുതൽ 9.45 വരെയാണ് രജിസ്ട്രേഷൻ സമയം. കേരളത്തിൽ നാല് ടെലികോം സർക്കിളുകളിലായി 6.70 കോടി മൊബൈൽ വരിക്കാരും 33 ലക്ഷം ലാൻഡ്‌ലൈൻ വരിക്കാരുമുണ്ട്.