ചോറ്റാനിക്കര: ഹരിത കേരള മിഷന്റെയും മുളന്തുരുത്തി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്, ഗൈഡ്സ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ചങ്ങാതിക്കൊരു തൈ വിതരണം നടത്തി.പരിപാടി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഉല്ലാസ് ജി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ശാസ്ത്ര സാഹിത്യ പരീക്ഷിത് പ്രവർത്തകർ സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി. വാർഡ് മെമ്പർ ബിനി ഷാജി, പ്രൊഫ. ഗോപാലകൃഷ്ണൻ, രമേഷ് ബാബു, രാജലക്ഷ്മി വി, കവിത ടി. യു എന്നിവർ സംസാരിച്ചു. ദയാനന്ദൻ അരയങ്കാവ് ആയുർവേദവും പ്രകൃതിയും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.