കളമശേരി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒമ്പത് ജീപ്പുകൾ മോഷ്ടിച്ച കേസിൽ കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻപുരക്കൽ വീട്ടിൽ ഷാമോനെ (45) കളമശേരി പൊലീസ് അറസ്റ്റുചെയ്തു.
ഇൻസ്പെക്ടർ ടി. ദിലീഷിന്റെ നേതൃത്വത്തിൽ എസ്.ഐ സെബാസ്റ്റ്യൻ പി. ചാക്കോ, എ.എസ്.ഐ നജീബ്, സി.പി.ഒമാരായ അജീഷ്‌കുമാർ, അർജുൻ മാത്യു, അജയകുമാർ എന്നിവർ അടങ്ങിയ സംഘം കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .