vs

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് അഞ്ചിന് ടൗൺഹാളിൽ വി.എസ്. അനുസ്മരണ സമ്മേളനം നടക്കും. മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. എൻ. മോഹനൻ, ജസ്റ്റിസ് ദിനേശൻ, സുനിൽ പി. ഇളയിടം, സ്വാമി ധർമ്മ ചൈതന്യ, ഫാ. അനിൽ ഫിലിപ്പ്, ഡോ. സെബാസ്റ്റ്യൻ പോൾ, പാർട്ടി ജില്ല സെക്രട്ടറി എസ്. സതീഷ്, സി. പി. ഐ ജില്ല സെക്രട്ടറി എൻ. അരുൺ, പി.സി. ചാക്കോ, ജോർജ് ഇടപ്പരുത്തി, സാബു ജോർജ്, ടോമി ജോസഫ്, അഷ്‌റഫ് ചെങ്ങമനാട്, പൗലോസ് മുടക്കന്തല, അനിൽ കാഞ്ഞിലി, അഡ്വ. പി. കെ. രാഘവൻ, വേണു തുടങ്ങിയവർ പങ്കെടുക്കും.