പെരുമ്പാവൂർ: തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ ശ്രീനാരായണ ധർമ്മം (നാരായണ സ്മൃതി ) പഠനക്ലാസ് നാളെ രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഭാഷാസമിതി അംഗം ഡോ. എം.വി. നടേശൻ പഠനക്ലാസ് നയിക്കും. മാതാ ജ്യോതിർമയി ഭാരതി, മാതാ ത്യാഗീശ്വരി ഭാരതി, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രൊഫ . ഡോ.ആർ അനിലൻ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഡോ. സുമ ജയചന്ദ്രൻ, എ.കെ. മോഹനൻ എന്നിവർ സംസാരിക്കും